Quantcast

സംസ്ഥാനത്ത് വ്യാപക നാശം വിതച്ച് കാലവർഷം; മൂന്നു മരണം

അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

MediaOne Logo

Web Desk

  • Updated:

    2025-05-25 03:16:06.0

Published:

25 May 2025 6:04 AM IST

സംസ്ഥാനത്ത് വ്യാപക നാശം വിതച്ച് കാലവർഷം; മൂന്നു മരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ 3 പേർ മരിച്ചു. നിരവധിയിടങ്ങളിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.

അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതതയുണ്ടെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവരാണ അതോറിറ്റി അറിയിച്ചു.

തീരദേശങ്ങളിലുള്ളവരും മലയോര മേഖലയിലുള്ളവരും യാത്രക്കാരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ്.മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അതേസമയം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര ഇന്ന് മുതല്‍ നിരോധിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകും വരെയാണ് വിലക്ക്. പ്രതികൂല കാലാവസ്ഥയെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വ്യക്തമാക്കുന്നത്.


TAGS :

Next Story