Quantcast

റാഗിങ്ങിന് പിന്നിൽ പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തത്; പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

ഗാന്ധിനഗറിൽ നടന്നത് മൂന്നു മാസത്തിലേറെ നീണ്ട ക്രൂര റാഗിങ്

MediaOne Logo

Web Desk

  • Published:

    14 Feb 2025 9:33 PM IST

റാഗിങ്ങിന് പിന്നിൽ പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തത്; പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്
X

കോട്ടയം: കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിംഗ് കോളജിലെ റാഗിങ്ങിന് പിന്നിൽ പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാനെന്ന് പരാതിക്കാർ. പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

ഗാന്ധിനഗറിൽ നടന്നത് മൂന്നു മാസത്തിലേറെ നീണ്ട ക്രൂര റാഗിങ്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്താതിനായിരുന്നു പരാതിക്കാരനായ ജൂനിയർ വിദ്യാർഥി വീഡിയോയിൽ കാണുന്ന ഈ ക്രൂര നടപടിക്ക് ഇരയായത്. ഏറ്റവും ഒടുവിൽ ഫെബ്രുവരി 9നും റാഗിങ് നടത്തിയെന്നും മൊഴി നൽകി.

സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു. കേസിൽ മാതൃകയാകുന്ന നിലയിൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. കേസിൽ പരാതിക്കാരായ വിദ്യാർഥികളുടെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.

എന്നാൽ, കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. റാഗിങ് സംബന്ധിച്ച് നേരത്തെ പരാതികൾ ഒന്നും ലഭിച്ചിരുന്നില്ല എന്ന കോളജിലെ വിശദീകരണം സാധൂകരിക്കുന്നതാണ് വിദ്യാർത്ഥികളുടെ മൊഴി.

പ്രതികളായ സാമൂവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

TAGS :

Next Story