Quantcast

റിപ്പോർട്ട് അപൂർണം; തേവലക്കര സ്‌കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബി റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി

ചീഫ് സേഫ്റ്റി കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിയെടുക്കാൻ ശിപാർശയില്ലായിരുന്നു

MediaOne Logo

Web Desk

  • Published:

    27 July 2025 1:45 PM IST

റിപ്പോർട്ട് അപൂർണം; തേവലക്കര സ്‌കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബി റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി
X

പാലക്കാട്: കൊല്ലം തേവലക്കര സ്‌കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബി സേഫ്റ്റി കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും അടിയന്തരമായി വിശദ അന്വേഷണം നടത്താനും വൈദ്യുതി മന്ത്രിയുടെ നിർദേശം.

റിപ്പോർട്ട് വ്യക്തമല്ലാത്തതിനാലാണ് താൻ അംഗീകരിക്കാതിരുന്നത്. ഏതെല്ലാം ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ വ്യക്തമായി രേഖപെടുത്തിയിട്ടില്ല. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്‌നമെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോർട്ട്. അപകടത്തിൽ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നും കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തൽ. ഒൻപത് വർഷമായി പോവുന്ന വൈദ്യുതി ലൈൻ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.

watch video:

TAGS :

Next Story