Quantcast

മുല്ലപ്പെരിയാറിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധ സംഘം പരിശോധിക്കണം; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പിച്ചു

കേസുമായി ബന്ധപ്പെട്ട അന്തിമ വാദം നടക്കാനിരിക്കെയാണ് പുതിയ സത്യവാങ്മൂലം സംസ്ഥാനസർക്കാർ ഇന്ന് സമർപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-22 08:13:22.0

Published:

22 March 2022 7:54 AM GMT

മുല്ലപ്പെരിയാറിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധ സംഘം പരിശോധിക്കണം; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പിച്ചു
X

മുല്ലപെരിയാറുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. അണക്കെട്ടിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘം പരിശോധിക്കണമെന്നും വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങൾക്ക് മേൽ നോട്ടസമിതിയടെ അംഗീകാരം കൂടി വേണമെന്നും കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട അന്തിമ വാദം നടക്കാനിരിക്കെയാണ് പുതിയ സത്യവാങ്മൂലം സംസ്ഥാനസർക്കാർ ഇന്ന് സമർപ്പിച്ചിരിക്കുന്നത്.

2010-2011 കാലയളവിലാണ് അണക്കെട്ടിന്റെ സുരക്ഷ അവസാനമായി പരിശോധിച്ചത്. അതിന് ശേഷം 2014ൽ റൂൾ കർവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടിവിക്കുകയാണ് ഉണ്ടായത്. 142 അടി വരെ ജല നിരപ്പ് ക്രമീകരിക്കാമെന്ന ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന് ശേഷം രണ്ടു പ്രളയങ്ങളാണ് മുല്ലപ്പെരിയാറിന്റെ ഭാഗങ്ങളിൽ ഉണ്ടായത്. മാത്രമല്ല ആ പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം മഴ കൂടുകയും അണക്കെട്ടിൽ ജല നിരപ്പ് ഉയരുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്.

അതിനാൽ അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. അതിനായാണ് അന്താരാഷ്ട്ര കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഒരു തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ സുരക്ഷാ വീഴ്ചകൾ ഇല്ല എന്നാണ് കണ്ടെത്തൽ.

എന്നാൽ ഇനിയും സുരക്ഷാ പരിശോധന നടത്തേണ്ടതുണ്ട് എന്ന് കാണിച്ച് കേന്ദ്ര ജല വകുപ്പ് റിപ്പേർട്ട് സമർപ്പിച്ചിരുന്നു അതിനേയും കേരളം രൂക്ഷമായി വിമർശിക്കുന്നുണ്ട്. 2014ൽ സുപ്രീം കോടതി ഉത്തരവിറക്കിയ സമയത്തു തന്നെ വ്യക്തമാക്കീട്ടുണ്ടായിരുന്നത് മുല്ലപ്പെരിയാറുമയി ബന്ധപ്പെട്ട സത്യാങ്മൂലം നൽകുമ്പോൾ അതിൽ മേൽനോട്ട സമിതിയുടെ അനുമതി വാങ്ങണം എന്നായിരുന്നു. എന്നാൽ കേന്ദ്ര ജല കമ്മീഷൻ ഇത്തരത്തിൽ അനുമതി വാങ്ങാതെയാണ് ,സത്യവാങ് മൂലം നൽകിത് എന്ന് കാണിച്ചാണ് കേരളം വിമർശനമുന്നയിച്ചിരിക്കുന്നത്.

കൂടാതെ ഇന്ന് ഹരജി പരിഗണിച്ച സമയത്ത് സംസ്ഥാന സർക്കാറിന്റെ ഹരജിയിൽ മറുപടി പറയാൻ സമയം വേണമെന്ന് തമിഴ്‌നാട് സർക്കാറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയായിരിക്കും ഈ കേസുമായി ബന്ധപ്പെട്ട് അന്തിമ വാദം കേൾക്കുക. കേരള സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് ഇന്ന് വൈകിട്ടോടു കൂടി മറുപടി നൽകുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story