Quantcast

'ആദ്യ തന്ത്രി കാമിനി മൂലം അറസ്റ്റിലായി; രണ്ടാമത്തെ തന്ത്രി ശബരിമലയിലെ സ്വർണം മോഷ്ടിച്ച് അറസറ്റിലായി; ശബരിമലയുടെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണം'- മല അരയ മഹാസഭ

'ശബരിമല ക്ഷേത്രത്തിന്റെ ഭരാണാധികാരവും സമുദായത്തിന് വിട്ടു നൽകണം'

MediaOne Logo

Web Desk

  • Published:

    10 Jan 2026 2:59 PM IST

ആദ്യ തന്ത്രി കാമിനി മൂലം അറസ്റ്റിലായി; രണ്ടാമത്തെ തന്ത്രി ശബരിമലയിലെ സ്വർണം മോഷ്ടിച്ച് അറസറ്റിലായി; ശബരിമലയുടെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണം- മല അരയ മഹാസഭ
X

പത്തനംതിട്ട: ആദ്യ തന്ത്രി കാമിനി മൂലം അറസ്റ്റിലായി, രണ്ടാമത്തെ തന്ത്രി ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ചും അറസറ്റിലായി. ശബരിമലയുടെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ്. ശബരിമല സ്വർണക്കൊള്ള കേസിലെ കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു. വേലി തന്നെ വിളവ് തിന്നുന്നു എന്നാണ് കോടതി പറഞ്ഞത്. ശബരിമലയെ സംബന്ധിച്ച് രണ്ട് വേലികളാണ് ഉള്ളത്. ഒന്ന് തന്ത്രിമാർ മറ്റൊന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ രണ്ട് പ്രസിഡന്റുമാർ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി ജയിലിലാണെന്നും സജീവ് പറഞ്ഞു.

ശബരിമല നിർമ്മിച്ചത് മല അരയ മഹാസഭയാണ്. ശബരിമല മാത്രമല്ല, നിലക്കൽ മഹാദേവക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ച മല അരയ മഹാസഭയാണ്. പുതിയ സാഹചര്യത്തിൽ ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണം. ശബരിമല ക്ഷേത്രത്തിന്റെ ഭരാണാധികാരവും സമുദായത്തിന് വിട്ടു നൽകണമെന്നും സജീവ് ആവശ്യപ്പെട്ടു.

TAGS :

Next Story