Quantcast

ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

സമീപത്തെ കടയിലും കവർച്ച നടന്നു

MediaOne Logo

Web Desk

  • Published:

    10 Jun 2025 7:41 PM IST

ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
X

കോട്ടയം: കോട്ടയം വൈക്കം ഇടയാഴം - കല്ലറ റോഡിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം. സമീപത്തെ കടയിലും കവർച്ച നടന്നു. ചമ്പിളിത്തറ ദാസൻ്റെ കടയുടെ പൂട്ടു പൊളിച്ചും, കുടുംബ ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കുത്തി തുറന്നുമായിരുന്നു മോഷണം. കടയിൽ നിന്നു 3000 രൂപയോളം നഷ്ടമായി. കാണിക്കവഞ്ചിയിൽ നിന്ന് 5000 ത്തോളം രൂപ നഷ്ടമായതായാണ് കണക്കാക്കുന്നത്. ഹെൽമറ്റ് ധരിച്ച് രണ്ടു പേർ ബൈക്കിൽ എത്തി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Next Story