പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി

പുലി നായയെ വേട്ടയാടുന്നതാണ് കണ്ടതെന്ന് സമീപമുള്ള ഷട്ടിൽ കോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-15 02:28:34.0

Published:

15 Jan 2022 2:28 AM GMT

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി
X

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി നേരത്തെ പ്രസവിച്ച് കിടന്ന വീടിന് എതിർവശത്തുളള സൂര്യ നഗറിലാണ് വീണ്ടും പുലിയെ കണ്ടത്. പുലി നായയെ വേട്ടയാടുന്നതാണ് കണ്ടതെന്ന് സമീപമുള്ള ഷട്ടിൽ കോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. സമീപത്ത് നിന്നും നായകളുടെ തലയോട്ടിയും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.


TAGS :

Next Story