Quantcast

'യുവമോർച്ച മാർച്ചിൽ പങ്കെടുക്കാതെ സംസ്ഥാന പ്രസിഡന്റ് കല്യാണത്തിന് പോയി'; ആളു കുറഞ്ഞതിൽ വിമർശനവുമായി ജില്ലാപ്രസിഡന്റ്

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ യുവമോർച്ച മാർച്ചിൽ വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുത്തത്

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-06-17 02:51:21.0

Published:

17 Jun 2022 2:21 AM GMT

യുവമോർച്ച മാർച്ചിൽ പങ്കെടുക്കാതെ സംസ്ഥാന പ്രസിഡന്റ് കല്യാണത്തിന് പോയി; ആളു കുറഞ്ഞതിൽ വിമർശനവുമായി ജില്ലാപ്രസിഡന്റ്
X

കോഴിക്കോട്: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ സ്വന്തം ജില്ലയിൽ മുഖ്യമന്ത്രിക്കെതിരെയുള്ള കലക്ട്രേറ്റ് മാർച്ചിൽ ആളില്ലാത്തതിനെ ചൊല്ലി സംഘടനയിൽ തർക്കം. സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറി കെ ഗണേഷിനുമെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി റനീഷ് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ യുവമോർച്ച മാർച്ചിൽ വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ജില്ലാനേതൃത്വത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആളു കുറഞ്ഞതിന്റെ കാരണം യുവമോർച്ച ജില്ല അധ്യക്ഷൻ ടി റനീഷ് എണ്ണി പറഞ്ഞത്.

മാർച്ചിൽ ആള് കുറഞ്ഞതിന്റെ ഉത്തരവാദിത്തം ജില്ലാപ്രസിഡൻറിന് മാത്രമല്ലെന്നും സംസ്ഥാന പ്രസിഡൻറിന്റെ നാട്ടിൽ നിന്ന് മാർച്ചിൽ ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. മണ്ഡലം പ്രസിഡൻറുമാരെ പോലും പങ്കെടുപ്പിച്ചില്ല. ഇവരുടെ നാട്ടിൽ യുവമോർച്ചയക്ക് യൂണിറ്റ് പോലുമില്ല. ആരെയും സംഘടിപ്പിക്കാതെ ഗ്രൂപ്പ് കളിക്കുകയാണ - പ്രസിഡൻറ് കുറ്റപ്പെടുത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് സംഘടനയെ നശിപ്പിക്കാൻ നേതൃത്വം നൽകുകയാണെന്നും നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഒരുപാടുയരത്തിലുണ്ടായിരുന്ന സംഘടനയെ പൂജ്യത്തിലെത്തിച്ചെന്ന ആരോപണവും റനീഷ് ഉന്നയിച്ചു. ആരുടെയും പെട്ടിതാങ്ങി യുവമോർച്ചയുടെയും ബിജെപിയുടെയും തലപ്പത്ത് വന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story