Quantcast

ജലനിരപ്പ് 141 അടി കടന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു

അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം എന്നും തമിഴ്നാട് പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    20 Nov 2021 1:09 AM GMT

ജലനിരപ്പ് 141 അടി കടന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു
X

മുല്ലപ്പെരിയാർ ഡാമിന്റെ വി3, വി4 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം രാവിലെ 6 മണിക്ക് ഉയർത്തുമെന്നു മുല്ലപ്പെരിയാർ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജലനിരപ്പ് 141 അടി കടന്നു ഒരു ഷട്ടർ കൂടി വീണ്ടും തുറന്നു. തുറന്നു വെച്ച മൂന്നാമത്തെ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തി.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. സുപ്രീം കോടതിയിൽ തമിഴ്‌നാട് സർക്കാർ പുതിയ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. ചെറിയ ഭൂചലനങ്ങൾ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിൻറെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണ് എന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു.

അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം എന്നും തമിഴ്നാട് പറഞ്ഞിരുന്നു

തിങ്കളാഴ്ച മുല്ലപ്പെരിയാർ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് പുതിയ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ ഹരജിക്കാരൻ ജോ ജോസഫ് മുല്ലപ്പെരിയാറിൽ വിള്ളലുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഭൂചലനമാണ് ഇതിന് കാരണം എന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം തെറ്റാണ് എന്നാണ് തമിഴ്നാട് മറുപടി സത്യവാങ്മൂലത്തിൽ പറയുന്നത്.



The Mullaperiyar Assistant Engineer said that the V3 and V4 shutters of the Mullaperiyar Dam will be raised by 30 cm each at 6 am. The water level crossed 141 feet and a shutter opened again. The third shutter, which was left open, was raised 30 cm.

TAGS :

Next Story