Quantcast

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ചു

പൊലീസ് സ്ഥലത്തെത്തിയപ്പോൾ ചീട്ടുകളിയിൽ ഏർപ്പെട്ടവർ ചിതറി ഓടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-07 07:58:28.0

Published:

7 May 2023 1:13 PM IST

Kerala Police, Kasargode, കേരള പോലീസ്, പൊലീസ്, police atrocity
X

കാസര്‍കോഡ്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. അമ്പലത്തറ തായന്നൂർ എണ്ണപ്പാറയിലാണ് സംഭവം. എണ്ണപ്പാറ കുഴിക്കോൽ സർക്കാരി കോളനിയിലെ വിഷ്ണു(24) ആണ് മരിച്ചത്. ഇന്നലെ രാത്രി 12:30 മണിക്ക് ആണ് സംഭവം.

രാത്രി എണ്ണപ്പാറയിൽ പഞ്ചായത്ത് ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടന്നിരുന്നു. ഇതിന് തൊട്ടടുത്തായി കുറ്റിക്കാട്ടിൽ ചൂതാട്ടം നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ചീട്ടുകളിയിൽ ഏർപ്പെട്ടവർ ചിതറി ഓടുകയായിരുന്നു. ഇത് കണ്ട് വിഷ്ണുവും ഓടിയതായി പറയുന്നു.

വിഷ്ണു ഓടുന്നതിനിടെ ആൾമറ ഇല്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട നാട്ടുകാർ വിഷ്ണുവിനെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിക്കുകയായിരുന്നു.

TAGS :

Next Story