Quantcast

ഇടുക്കിയിൽ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഉടുമ്പൻചോലയിൽ നിന്നും കാണാതായ ലാവണ്യയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടത്തിയത്

MediaOne Logo

Web Desk

  • Published:

    4 Jun 2025 9:06 PM IST

ഇടുക്കിയിൽ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
X

മരിച്ച ലാവണ്യ

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആട്ടുപാറ സ്വദേശി രാജേന്ദ്രന്റെ മകൾ ലാവണ്യയുടെ മൃതദേഹമാണ് ഏലത്തോട്ടത്തിന് നടുവിലെ കുളത്തിൽ കണ്ടെത്തിയത്. എട്ടു ദിവസം മുമ്പാണ് ഇവരെ കാണാതായത്.

കഴിഞ്ഞ 26നാണ് ലാവണ്യയെ വീട്ടിൽ നിന്നും കാണാതാവുന്നത്. തമിഴ്‌നാട്ടിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സ്ഥാപനത്തിലെ അന്തേവാസിയായിരുന്നു യുവതി. ഈ അടുത്താണ്‌ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഉടുമ്പൻചോല പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസും നാട്ടുകാരും സമീപപ്രദേശങ്ങളിൽ വ്യാപകമായ തെരച്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് ഇന്നലെ രാത്രിയോടുകൂടി യുവതിയുടെ വീട്ടിൽ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെയുള്ള ഏലത്തോട്ടത്തിലെ കുളത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. എട്ടു ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

TAGS :

Next Story