Quantcast

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തൽ

റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്ട്രോങ്ങ്‌ റൂമിന്റെ ഓടുകൾ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തൽ

MediaOne Logo

Web Desk

  • Updated:

    2025-05-11 07:18:10.0

Published:

11 May 2025 8:41 AM IST

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തൽ
X

തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തൽ. സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.

റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്ട്രോങ്ങ്‌ റൂമിന്റെ ഓടുകൾ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തൽ. കരാറുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള താഴികക്കുടങ്ങൾ സ്വർണം പൂശുന്ന ജോലികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നുണ്ട്. ഓരോ ദിവസവും പണിക്ക് വേണ്ട സ്വർണം അളന്ന് തൊഴിലാളികൾക്ക് നൽകും.. ഇന്നലെയും ഇത്തരത്തിൽ സ്വർണം തൂക്കിയപ്പോൾ 107 ഗ്രാം സ്വർണം കാണാൻ ഇല്ലെന്ന് മനസിലായി. മെയ് ഏഴാം തീയതി ആണ് അവസാനമായി ക്ഷേത്രത്തിൽ ജോലി നടന്നത്. അന്നത്തെ പണി പൂർത്തിയാക്കി ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതുവരെയുള്ള അന്വേഷണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച ക്ഷേത്രത്തിൽ നടന്നുവെന്ന് പോലീസ് കണ്ടെത്തി. സ്ട്രോങ്ങ് റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും സുരക്ഷാ ജീവനക്കാരോ ഇല്ല. ലോക്കർ പൊളിച്ചിട്ടില്ല എന്നതിനാൽ

ക്ഷേത്രത്തിനുള്ളിൽ ഉള്ളവർ ആകാം പ്രവർത്തിക്കു പിന്നിൽ നിന്ന് പോലീസ് സംശയിക്കുന്നു. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ക്ഷേത്രത്തിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ മണലിൽ സ്വർണ്ണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ബോംബ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടിംഗ് പരിശോധനയും ഇന്ന് നടത്തി.

TAGS :

Next Story