Quantcast

തെന്മല ഡാം തുറന്നു; കല്ലടയാറ്റിന്‍റെ ഇരുകരയിലുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം

5 സെ. മീ വീതം മൂന്ന് ഷട്ടറുകളാണ് തുറന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-05 06:35:57.0

Published:

5 Aug 2022 6:30 AM GMT

തെന്മല ഡാം തുറന്നു; കല്ലടയാറ്റിന്‍റെ ഇരുകരയിലുള്ളവര്‍ക്കും  ജാഗ്രത നിര്‍ദേശം
X

കൊല്ലം: ജലനിരപ്പ് ക്രമീകരിക്കാനായി കൊല്ലം തെന്മല ഡാം തുറന്നു. രാവിലെ 11 മണിയോടെ 10 സെൻറീമീറ്റർ വീതം ഡാമിൻ്റെ 3 ഷട്ടറുകളും ഉയർത്തി. രാത്രിയോടെ ഷട്ടർ 30 സെൻ്റിമീറ്റർ വരെ ഉയർത്തും. മഴപെയ്തു ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടർ 50 സെൻ്റിമീറ്ററാക്കി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവിൽ ഡാമിൻ്റെ പ്രദേശത്ത് മഴ പെയ്യുന്നില്ല. ഡാം തുറന്ന പശ്ചാത്തലത്തിൽ കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞാൽ ഉടൻതന്നെ ഷട്ടറുകൾ അടയ്ക്കണമെന്നും ജില്ലാ കലക്ടറുടെ കർശന നിർദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പില്ല.

TAGS :

Next Story