Quantcast

വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

202 പ്രവൃത്തി ദിനമെന്നത് വർധിപ്പിക്കും. സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി

MediaOne Logo

Web Desk

  • Published:

    1 Jun 2023 3:20 AM GMT

v sivankutty
X

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 202 പ്രവൃത്തി ദിനമെന്നത് വർധിപ്പിക്കും. സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി മീഡിയവണിനോട് പറഞ്ഞു.

അതേസമയം മധ്യവേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്കൂളുകളിലേക്ക് പോകുകയാണ്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകൾ സ്കൂൾമുറ്റത്തേക്ക് എത്തുന്നത്.

മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. ഇതേസമയം തന്നെ ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആവും പ്രവേശനോത്സവ പരിപാടികൾ നടക്കുക. സംസ്ഥാന തല പരിപാടി നടക്കുന്ന മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസ് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി.

watch video report

TAGS :

Next Story