മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല, അക്രമകാരികളുടെ മതം അക്രമത്തിന്റേത് മാത്രം; സാദിഖലി ശിഹാബ് തങ്ങൾ
കശ്മീരില്‍ കുടുങ്ങിയ മലയാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു

മലപ്പുറം: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഈ ആക്രമണത്തിലൂടെ രാജ്യത്തിന്‌റെ സമാധാനത്തിന് ഭംഗം വന്നിരിക്കുകയാണ്.
മതവും ഭീകരവാദവും തമ്മില്‍ ഒരു തരത്തിലുള്ള ബന്ധവുമില്ല. മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, ഇതെല്ലാം അക്രമകാരികളാണ്. അക്രമകാരികളുടെ മതം എന്നത് അക്രമത്തിന്‌റെ മതമാണെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല, ഇത്തരത്തിലുളള ആക്രമണം ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം കേന്ദ്രം കശ്മീരി ജനതക്കുളള സുരക്ഷ കൂടുതൽ ഉറപ്പാക്കണം കശ്മീരില്‍ കുടുങ്ങിയ മലയാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഇന്ത്യയുടെ ടൂറിസം മേഖല മെച്ചപ്പെട്ട് വരുന്ന ഒരു സാഹചര്യത്തില്‍ ഈ സംഭവങ്ങളെ ലോകം എങ്ങനെ വിലയിരുത്തും എന്നുള്ളത് വളരരെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

