ഡിജിപി നിയമനത്തിൽ എതിരഭിപ്രായമില്ല, എന്റെ വാക്കുകളെ തെറ്റായി വ്യഖ്യാനിച്ചു: പി.ജയരാജൻ
സിപിഎം നിലപാടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി

കണ്ണൂർ: ഡിജിപി നിയമനത്തെ പറ്റിയുള്ള പ്രതികരണത്തിൽ വിശദീകരണവുമായി പി.ജയരാജൻ. മന്ത്രിസഭാ തീരുമാനം അംഗീകരിക്കുന്നു എന്നാണ് താൻ പറഞ്ഞതെന്നാണ് ജയരാജൻ വ്യക്തമാക്കിയത്. സിപിഎം നിലപാടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
'മന്ത്രിസഭാ തീരുമാനത്തെയോ സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ എന്റെ ഭാഗത്ത് നിന്ന് ഒരു വ്യതിചലനവും ഉണ്ടായിട്ടില്ല. സിപിഎമ്മിറെ എല്ലാ തീരുമാനവും അംഗീകരിച്ചാണ് നിൽക്കുന്നത്' എന്നാണ് ജയരാജൻ പ്രതികരിച്ചത്. സിപിഎം നേതാക്കളെ താറടിച്ച് കാണിക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്നും പാലക്കാട്ടെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചതിന് പിന്നിൽ മാധ്യമ സിൻഡിക്കേറ്റെന്നും പി.ജയരാജൻ ആരോപിച്ചു.
watch video:
Next Story
Adjust Story Font
16

