Quantcast

'തെരഞ്ഞെടുപ്പ് സമയത്ത് ആരുടെയും വോട്ട് വേണ്ടെന്ന് പറയേണ്ട കാര്യമില്ല'; കെ.ടി ജലീൽ

കഴിഞ്ഞ തവണ പത്ത് ലക്ഷം ഫോളോവേഴ്‌സുള്ള ചാരിറ്റി മിശിഹയെ ഇറക്കിയിട്ടും തോറ്റിട്ടില്ലെന്നും മീഡിയവണിന്‍റെ 'തീപാറും മണ്ഡലം' പരിപാടിയിൽ ജലീൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 March 2026 1:06 PM IST

തെരഞ്ഞെടുപ്പ് സമയത്ത് ആരുടെയും  വോട്ട് വേണ്ടെന്ന് പറയേണ്ട കാര്യമില്ല; കെ.ടി ജലീൽ
X

മലപ്പുറം: എസ്‍ഡിപിഐ, ജമാഅത്തെ ഇസ്‍ലാമി സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാതെ തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി ജലീൽ. വർഗീയ മനോഭാവമുള്ള വ്യക്തികളുടെ വോട്ട് വേണ്ടെന്നും മലപ്പുറം ജില്ലയിൽ എൽഡിഎഫ് ആറ്സീറ്റുകൾ നേടുമെന്നും മീഡിയവണിന്‍റെ 'തീപാറും മണ്ഡലം' പരിപാടിയിൽ ജലീൽ പറഞ്ഞു.

'കഴിഞ്ഞ തവണ പത്ത് ലക്ഷം ഫോളോവേഴ്‌സുള്ള ചാരിറ്റി മിശിഹയെ ഇവിടെ ഇറക്കിയിരുന്നു.എന്നിട്ടും തോറ്റിട്ടില്ല.കെപിസിസി പ്രസിഡന്റ് വന്നാലും ഞാൻ ജയിക്കില്ല. നാലു പ്രാവശ്യം മത്സരിച്ചതുകൊണ്ടാണ് മാറി നിൽക്കാമെന്ന് തീരുമാനിച്ചത്. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചതിനാൽ അത് ധിക്കരിക്കാൻ കഴിയില്ല. അതിലും വലിയ നന്ദികേടാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഈ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരുടെ വോട്ടും വേണ്ടെന്ന് പറയേണ്ട കാര്യമില്ല. വർഗീയ മനോഭാവമുള്ളവരുടെ വോട്ട് വേണ്ട. വർഗീയ മനോഭാവം ഉണ്ടോ എന്ന് ആ സംഘനകൾ തീരുമാനിക്കുക. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല'. കെ.ടി ജലീല്‍ പറഞ്ഞു.


TAGS :

Next Story