Quantcast

'നാളെ ലീഗൽ ടെററിസം എന്ന വാക്ക് ഉണ്ടായേക്കാം'; സുപ്രിംകോടതിയിലും ആർഎസ്എസ് പിടി മുറുക്കിയെന്ന് എംഎ ബേബി

"സുപ്രിംകോടതി ജഡ്ജിമാർക്ക് എന്താണ് പണി? ഇതു ചോദിക്കാനുള്ള അവകാശം നിങ്ങൾക്കും എനിക്കുമുണ്ട്"

MediaOne Logo

Web Desk

  • Published:

    28 Jun 2022 5:58 AM GMT

നാളെ ലീഗൽ ടെററിസം എന്ന വാക്ക് ഉണ്ടായേക്കാം; സുപ്രിംകോടതിയിലും ആർഎസ്എസ് പിടി മുറുക്കിയെന്ന് എംഎ ബേബി
X

കോഴിക്കോട്: ഗുജറാത്ത് കൂട്ടക്കൊലപാതകത്തിൽ ഇരകൾക്കായി സംസാരിച്ച ടീസ്റ്റ സെറ്റൽവാദും ആർബി ശ്രീകുമാറും നീതിക്കായി കോടതി കയറിയിറങ്ങുമ്പോൾ മൂന്നു സുപ്രിംകോടതി ജഡ്ജിമാർ അവരെ ജയിലിലടയ്ക്കാൻ ഉത്തരവിടുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. നാളെ ഒരുപക്ഷേ, ലീഗൽ ടെററിസം (നീതിന്യായ തീവ്രവാദം) എന്നൊരു വാക്കു തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. കേളു എട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ആർഎസ്എസിന്റെ കേരള അജണ്ടയും മാധ്യമങ്ങളും എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഗാന്ധിജിയുടെ ചോര പുരണ്ട കൈകളുമായി എതിരാളികളെ നേരിടുന്ന ആർഎസ്എസ്, ഭരണകൂട സംവിധാനങ്ങളെ ചൊൽപ്പടിക്ക് നിർത്തുകയാണ്. പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി പ്രസിഡണ്ട് ഒപ്പിട്ടതാണ്. ഇതോടെ ഒരാൾക്ക് പൗരത്വം നൽകാനോ നിഷേധിക്കാനോ മതം മാനദണ്ഡമായിക്കൂടാ എന്ന ഭരണഘടനയുടെ ഉദാത്ത ആശയത്തെ കൊന്നു കുഴിച്ചുമൂടിയിരിക്കുകയാണ് മോദി ഭരണകൂടം. ഇവിടെ മതം മാനദണ്ഡമായി വന്നുകഴിഞ്ഞു. ഇതു ഭരണഘടനാപരമാണോ എന്നൊരു ചോദ്യം സുപ്രിംകോടതിയുടെ മുമ്പിൽ ഉന്നയിച്ചിട്ട് വർഷങ്ങളായി.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രിംകോടതി ജഡ്ജിമാർക്കെന്താണ് പണിയെന്നു ചോദിക്കാൻ പൗരന് അവകാശമുണ്ടെന്നും ബേബി പറഞ്ഞു. 'സുപ്രിംകോടതി ജഡ്ജിമാർക്ക് എന്താണ് പണി? ഇതു ചോദിക്കാനുള്ള അവകാശം നിങ്ങൾക്കും എനിക്കുമുണ്ട്. ഇവർക്കു കൊടുക്കുന്ന ശമ്പളം ഈ രാജ്യത്തുനിന്ന് പിരിക്കുന്ന എന്റെയും നിങ്ങളുടെയും നികുതിയാണ്. മാധ്യമ സംവിധാനത്തിലും ആർഎസ്എസിന്റെ പിടി വീണു. ഉടമസ്ഥാവകാശം വീണ്ടെടുക്കൽ, മാധ്യമങ്ങളിൽ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റൽ, മാധ്യമങ്ങളുടെ ലൈസൻസ് നൽകുമ്പോഴുള്ള ഇടപെടൽ ഇവയൊക്കെയാണ് ഇക്കൂട്ടരുടെ രീതി' - അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: What is the role of Supreme Court judges? You and I have the right to ask this. Their salaries are my and yours taxes collected from this countryþ says ma baby

TAGS :

Next Story