Quantcast

കാലവർഷത്തിന് തുല്യമായി മഴ എത്തിയില്ല; സംസ്ഥാനത്ത് മൺസൂൺ വൈകുന്നു

തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും; ഇന്ന് മധ്യകേരളത്തിലെ നാല് ജില്ലകളില്‍ യെല്ലോ അലേർട്ട്

MediaOne Logo

Web Desk

  • Updated:

    2021-06-03 03:48:24.0

Published:

3 Jun 2021 1:41 AM GMT

കാലവർഷത്തിന് തുല്യമായി മഴ എത്തിയില്ല; സംസ്ഥാനത്ത് മൺസൂൺ വൈകുന്നു
X

സംസ്ഥാനത്ത് മൺസൂൺ വൈകുന്നു. കാലവർഷമെത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും

മെയ് 31 ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആദ്യ പ്രവചനം. പിന്നീട് ഇന്ന് മൺസൂൺ എത്തുമെന്ന് അറിയിപ്പ് വന്നു. എന്നാൽ മാനദണ്ഡം അനുസരിച്ച് നിശ്ചിത സ്റ്റേഷനുകളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാലാണ് മൺസൂൺ ആരംഭിച്ചതായി കണക്കാക്കുന്നത്. അത്രയും മഴ രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിട്ടില്ല. അതിനാൽ കാലവർഷം വൈകുമെന്നാണ് വിദഗ്ധരുടെ നിഗമനം.

കാലവര്‍ഷക്കാറ്റ് ഇനിയും സജീവമാകാത്തതാണ് തുടര്‍ച്ചയായ മഴ ലഭിക്കാത്തതിന് കാരണം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കാലവർഷം ശരാശരിയിലും ദുർബലമാകുമെന്നാണ് പ്രവചനം. എന്നാൽ കഴിഞ്ഞ 50 വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വേനൽമഴയാണ് ഇത്തവണ ഉണ്ടായത്.


TAGS :

Next Story