ഭാവിയിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രി ഉണ്ടാകും; ബിനോയ് വിശ്വം
ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ എൽഡിഎഫിലാണ്

തിരുവനന്തപുരം: ഭാവിയിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എപ്പോഴാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്രബജറ്റിൽ കാലങ്ങളായി കേരളത്തോട് വഞ്ചനയാണെന്നും നാളത്തെ ബജറ്റിൽ കേരളത്തെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ബിനോയ് പറഞ്ഞു. കർഷകർ അടക്കമുള്ള രാജ്യത്തിന്‍റെ അന്നദാതാക്കളെ മറക്കരുത്. അസിയാൻ കരാർ ഒപ്പിട്ടതാണ് രാജ്യത്തെ കാർഷിക മേഖലയുടെ തകർച്ചക്ക് കാരണം. കർഷകരെ സ്വന്തം മണ്ണിൽ പാട്ടക്കാരാക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ എൽഡിഎഫിലാണ് . ഞങ്ങൾ ജനങ്ങൾക്ക് പറയാനുള്ളതും കേട്ടു . പത്തുവർഷം പൂർത്തിയാകുമ്പോൾ ഇനിയും ഈ സർക്കാർ തന്നെ വരണമെന്ന് ജനം ആഗ്രഹിക്കുന്നു. തിരുത്തേണ്ടത് തിരുത്തും. എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

