Quantcast

ആരിക്കാടിയിൽ ഇനി ടോൾ ഇല്ല; തീരുമാനം അറിയിച്ച് മന്ത്രി

ജനകീയ സമിതിയുടെ ഹരജി 11 ന് കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2026-02-04 14:47:58.0

Published:

4 Feb 2026 3:38 PM IST

ആരിക്കാടിയിൽ ഇനി ടോൾ ഇല്ല; തീരുമാനം അറിയിച്ച് മന്ത്രി
X

ന്യുഡൽഹി: കാസർകോട് മഞ്ചേശ്വരം ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ തീരുമാനിച്ചു. ഇന്ന് തന്നെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് കേന്ദ്ര ഗതാഗത സഹമന്ത്രി ഹർഷ് മൽഹോത്ര പറഞ്ഞു. ജനകീയ സമിതിയുടെ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ടോൾ പിരിവ് അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.

20 കിലോമീറ്റർ പരിധിയിൽ തലപ്പാടിയിലും അരിക്കാടിയിലും ടോൾ ഉണ്ടായിരുന്നു. അരീക്കാടിയിലെ ടോൾ പിരിവ് ഒഴിവാക്കിയതോടെ ഇനി തലപ്പാടിയിൽ മാത്രമായിരിക്കും ടോൾ ഉണ്ടാവുക. ടോൾ പിരിവ് ഒഴിവാക്കിയതിന്റെ ക്രഡിറ്റ് സംബന്ധിച്ചുള്ള തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ടോൾ പിരിവിനെതിരെ ഉണ്ടായിരുന്നത്. എന്നാൽ, ടോൾ പിരിവിന്റെ പ്രശ്‌നം ബിജെപി നേതാക്കളാണ് തന്നെ അറിയിച്ചിരിക്കുന്നത് എന്നാണ് മന്ത്രിയുടെ നിലപാട്.

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം ടോൾ പിരിവ് നിർത്താൻ തീരുമാനിച്ചത് അറിയിച്ചിരുന്നു.

TAGS :

Next Story