കെഎസ്ആർടിസിയിൽ ഇനി പ്രീമിയം കാറ്റഗറി ബസുകളില്ല; പ്രീമിയം സൂപ്പർഫാസ്റ്റുകളും സാധാരണ സൂപ്പർഫാസ്റ്റാകും
കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആർടിസിയിൽ പ്രീമിയം ബസുകൾ അവതരിപ്പിച്ചത്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രീമിയം കാറ്റഗറി ബസ് സർവീസുകൾ ഒഴിവാക്കുന്നു. പ്രീമിയം സൂപ്പർഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് ബസുകൾ ഇനി സാധാരണ സൂപ്പർഫാസ്റ്റ് ബസുകളായി സർവീസ് നടത്തും.
സാധാരണ സൂപ്പർഫാസ്റ്റ് ബസുകൾ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഇനി പ്രീമിയം വിഭാഗത്തിൽപ്പെട്ട ബസുകളും നിർത്തും. ഇതോടെ യാത്രക്കാർക്ക് കൂടുതൽ സ്റ്റോപ്പുകളിൽ ബസ് കയറാനും ഇറങ്ങാനും സൗകര്യമൊരുങ്ങും.
കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആർടിസിയിൽ പ്രീമിയം ബസുകൾ അവതരിപ്പിച്ചത്. പുതിയ മാറ്റത്തോടെ പ്രീമിയം സൂപ്പർഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവീസുകൾ സാധാരണ സൂപ്പർഫാസ്റ്റ് വിഭാഗത്തിലേക്ക് മാറും.
Next Story
Adjust Story Font
16

