Quantcast

കണ്ണൂരിൽ തെയ്യത്തിന് മർദനമേറ്റു; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Feb 2024 4:32 AM GMT

kannur theyyam
X

കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘം മർദിച്ചത്. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇത് ചിലർ ചോദ്യം ചെയ്യുകയും തെയ്യത്തെ മർദിക്കുകയുമായിരുന്നു.

തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. മര്‍ദിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.


TAGS :

Next Story