Quantcast

മൂന്നാം സീറ്റ്: കോൺഗ്രസുമായുള്ള ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ്

27 ന് ചേരുന്ന ലീഗ് യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കും

MediaOne Logo

Web Desk

  • Published:

    25 Feb 2024 7:08 AM GMT

Congress,Muslim League,Third seat,loksabha election ,kerala politics,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,മുസ്‍ലിം ലീഗ്,കോണ്‍ഗ്രസ്,കോണ്‍ഗ്രസ്-ലീഗ്,മൂന്നാം സീറ്റ്,ലോക്സഭാതെരഞ്ഞെടുപ്പ്
X

കൊച്ചി: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാൽ ചർച്ചയിൽ നടന്ന കാര്യങ്ങൾ 27 ന് നടക്കുന്ന ലീഗ് യോഗത്തിൽ ചർച്ച ചെയ്യും. 27 ന് ചേരുന്ന യോഗത്തിന് ശേഷം ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച ലീഗും കോൺഗ്രസും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മുസ്‍ലിം ലീഗിന്റെ അധിക സീറ്റിൽ കോൺഗ്രസ് ഉപാധികള്‍ വെച്ചിരുന്നു. ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാം. 2026ൽ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസിന് നൽകണമെന്നാണ് ഉപാധി. രാജ്യസഭയിൽ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി.

സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നൽകിയാൽ പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോൺഗ്രസിന്റെ ഉപാധി. ലീഗ് കോൺഗ്രസ് സീറ്റ് വിഷയം സൗഹാർദപരമായി തീർക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു.


TAGS :

Next Story