തിരു.ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്; 'ഒരുപാട് കാലം ജീവിക്കാനുള്ളതാണ്, എന്ത് ചെയ്യണമെന്ന് അറിയില്ല'; സുമയ്യ
ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയിഡ് ശസ്ത്രക്രിയക്കിടെ രോഗിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഇരയായ സുമയ്യ. ഒരുപാട് കാലം ജീവിക്കാനുള്ളതാണ്, എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് സുമയ്യ പറയുന്നു. ഗൈഡ് വയർ പുറത്തെടുക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുറത്തുപോയിട്ടാണെങ്കിലും എടുക്കാമെന്ന് മുമ്പു പറഞ്ഞിരുന്നുവെന്നും എന്നാൽ ഗൈഡ് വയർ പുറത്തെടുക്കാൻ പറ്റില്ലെന്നാണ് ഇപ്പോൾ പറയുന്നത്. മെഡിക്കൽ ബോർഡിൽ നിന്നും തനിക്കൊരു അറിയിപ്പും വന്നിട്ടില്ലെന്നും പുറത്തെടുക്കാൻ പറ്റില്ലെന്ന് അറിഞ്ഞത് വാർത്തയിലൂടെയാണെന്നും സുമയ്യ വ്യക്തമാക്കുന്നു.
അതേസമയം, സുമയ്യക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന ആവശ്യവുമായി കുടുംബവും രംഗത്തെത്തി. സുമയ്യ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായും സമരവുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി. പിഴവ് പറ്റിയവർക്കെതിരെ ആരോഗ്യ വകുപ്പും സർക്കാരും നടപടിയെടുക്കണമെന്നും മെഡിക്കൽ ഡയറക്‌റ്റേറ്റ് ഓഫീസിൽ നിന്നും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും കുടുംബം പറയുന്നു.
Adjust Story Font
16

