തിരുവനന്തപുരം അഞ്ചുതെങ്ങിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ
അഞ്ചുതെങ്ങ് സ്റ്റേഷനിലെ എഎസ്ഐ കെ.ഷിബുമോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ.ഷിബു മോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടര വർഷമായി അഞ്ചുതെങ്ങിൽ സേവനമനുഷ്ടിച്ചുവരികയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരണം വ്യക്തമല്ല. വാടകവീട്ടിൽ താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം പുതിയ വീട് നിർമാണം ആരംഭിക്കാനിരിക്കവേയാണ് ജീവനൊടുക്കിയത്. ഭാര്യയും രണ്ടുമക്കളുമുണ്ട്.
പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും.
Next Story
Adjust Story Font
16

