Quantcast

തിരുവനന്തപുരത്ത് ബാറില്‍ യുവാവിനെ മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി

കാട്ടക്കട സ്വദേശി സോനുവിനാണ് മര്‍ദനമേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-09-28 06:44:29.0

Published:

28 Sept 2023 12:11 PM IST

തിരുവനന്തപുരത്ത്  ബാറില്‍ യുവാവിനെ മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി
X

തിരുവനന്തപുരം: കാട്ടാക്കടയിലെ ബാറില്‍ യുവാവിനെ മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി. കാട്ടക്കട സ്വദേശി സോനുവിനാണ് മര്‍ദനമേറ്റത്. പ്രകോപനമില്ലാതെ ഒരുകൂട്ടം ആളുകള്‍ മര്‍ദിച്ചെന്ന് സോനു പറഞ്ഞു. കസേരകൊണ്ടുള്ള അടിയില്‍ സോനുവിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വെെകുന്നേരമാണ് സംഭവം. ബാറിൽ മറ്റൊരു സുഹൃത്തിനൊപ്പം എത്തിയതായിരുന്നു സോനു. എന്നാൽ അടുത്തുണ്ടായിരുന്ന മൂന്ന് പേർ പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നു. തന്റെ കയ്യിൽ ഉണ്ടായിരുന്ന 34000 രൂപ ഇവരിൽ ഒരാൾ കാണുകയും ഈ പണത്തിനു വേണ്ടിയാണ് തന്നെ മർദിച്ചതെന്നും സോനു പറഞ്ഞു.


TAGS :

Next Story