Quantcast

'നിയമം എല്ലാവര്‍ക്കും ബാധകമാണ്'; സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പൊലീസിനും കിട്ടി 'എ.ഐ പെറ്റി'

കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനിലെ ജീപ്പുകൾക്കാണ് പിഴ നോട്ടീസ് കിട്ടിയത്

MediaOne Logo

Web Desk

  • Published:

    21 Sept 2023 7:50 AM IST

AI camera,thiruvananthapuram Police ,kerala police,AI camera fine,നിയമം എല്ലാവര്‍ക്കും ബാധകമാണ്; സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പൊലീസിനും കിട്ടി എ.ഐ പെറ്റി,പൊലീസിനും എ.ഐ കാമറ പിഴ, തിരുവനന്തപുരം പൊലീസ്
X

തിരുവനന്തപുരം: നാട്ടുകാരെ പെറ്റി അടിക്കുന്ന പൊലീസിനും കിട്ടി എ.ഐ കാമറ വഴി പെറ്റി. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രക്കാണ് പെറ്റി വന്നത്. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകൾക്കാണ് പിഴ നോട്ടീസ് കിട്ടിയത്.

ഹെൽമറ്റോ സീറ്റ് ബൽറ്റോ ഇടാതെ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിച്ചായാലും പെറ്റി അടിക്കുന്നവരാണ് പൊലീസ്. ഇതേ നിയമപാലകർക്കും നിയമം ബാധകമാണ്. എഐ കാമറ സ്ഥാപിച്ചപ്പോൾ സീറ്റ് ബെൽറ്റ് എല്ലാവരും ധരിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്.

എന്നാൽ ഇതൊന്നും തങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞ് സവാരി നടത്തിയ പൊലീസുകാർക്കാണ് എഐ പണി കൊടുത്തത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിടിവീണത്. ഇതിന് ഇതുവരെ പെറ്റി അടച്ചതായി വിവരമില്ല.


TAGS :

Next Story