Quantcast

തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

നേതാജിപുരം സ്വദേശി നഹാസിന്റെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്.

MediaOne Logo

Web Desk

  • Updated:

    2023-09-02 05:45:19.0

Published:

2 Sep 2023 5:41 AM GMT

തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
X

തിരുവനന്തപുരം: പോത്തൻകോട് വീട് കയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നേതാജിപുരം കല്ലംപള്ളി വീട്ടിൽ അന്തപ്പൻ എന്ന എം. ദിനീഷ്, നേതാജിപുരം കലാഭവനിൽ എം. ശ്യാംകുമാർ എന്നിവരാണ് പിടിയിലായത്. നേതാജിപുരം സ്വദേശി നഹാസിന്റെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി 7:30 നായിരുന്നു സംഭവം. പോത്തൻകോട് ജംങ്ഷനിൽ വെച്ച് നഹാസും പ്രതികളും തമ്മിൽ വാക്ക് തർക്കം നടന്നു. തുടർന്ന് ഏക​ദേശം 30 ഓളം വരുന്ന സംഘം നഹാസിന്റെ വീട്ടിലേക്ക് എത്തി ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനലുകളും സ്‌കൂട്ടറുകളും അടിച്ചു തകര്‍ത്തു. ഈ കേസിലാണ് ഇപ്പോൾ രണ്ടു പേരെ അറസ്റ്റ് ചെയ്തത്.


TAGS :

Next Story