Quantcast

'ഉമ്മൻചാണ്ടിയുടെ പിന്നിൽ ആരും ഒളിക്കരുത്'; ചെന്നിത്തലക്കെതിരെ തിരുവഞ്ചൂർ

''തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകുത്തി ആളിക്കത്തിക്കരുതെന്നും വിമർശനം''

MediaOne Logo

Web Desk

  • Updated:

    2021-09-04 09:54:35.0

Published:

4 Sept 2021 3:19 PM IST

ഉമ്മൻചാണ്ടിയുടെ പിന്നിൽ ആരും ഒളിക്കരുത്; ചെന്നിത്തലക്കെതിരെ തിരുവഞ്ചൂർ
X

രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻ ചാണ്ടിയുടെ പിന്നിൽ ഒളിക്കരുതെന്നും തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമാണ് വിമർശനം. തർക്കങ്ങൾ അതിന്‍റെ പ്ലാറ്റ്ഫോമിൽ പറഞ്ഞ് തീർക്കണം. ഉമ്മൻചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുള്ള വ്യക്തിയാണ് അദ്ദേഹമെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

കോട്ടയം ഡി.സി.സി ഓഫീസിൽ നടത്തിയ പ്രസംഗത്തിൽ ചെന്നിത്തലക്ക് ദുഃഖിക്കേണ്ടി വരും. ഉമ്മൻചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങൾ. പുതിയ കെ.പി.സി.സി. നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള അവസരം നൽകണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

TAGS :

Next Story