Quantcast

സ്കൂള്‍ പ്രവൃത്തി ദിനങ്ങൾ 205 ആക്കി കുറച്ചു; അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിന് വഴങ്ങി സർക്കാർ

ശനിയാഴ്ചകൾ പ്രവൃത്തിദിനത്തിൽ നിന്ന് ഒഴിവാക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് തള്ളി

MediaOne Logo

Web Desk

  • Updated:

    2023-06-07 11:20:12.0

Published:

7 Jun 2023 10:41 AM GMT

v sivankutty,This academic year will be 205 working days,breaking news malayalam,സ്കൂള്‍  പ്രവൃത്തി ദിനങ്ങൾ 205 ആക്കി കുറച്ചു; അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിന് വഴങ്ങി സർക്കാർ
X

തിരുവനന്തപുരം: സ്‌കൂളിലെ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ അധ്യാപക സംഘടനകൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ. ഈ അധ്യയന വർഷത്തെ പ്രവൃത്തി ദിനങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു. അക്കാദമിക കലണ്ടർ പ്രകാരം 210 ആയിരുന്നു പ്രവൃത്തി ദിനങ്ങൾ. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരത്തെ പ്രവൃത്തിദിനങ്ങളാണ് ഒഴിവാക്കിയത്. പുതുക്കിയ തീരുമാന പ്രകാരം മാർച്ച്‌ 31ന് സ്കൂളുകൾ വേനലവധിക്കായി അടയ്ക്കും.

എന്നാൽ ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നതിനെ വിദ്യാഭ്യാസ വകുപ്പ് എതിർത്തു. മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. ആഴ്ചയിൽ അഞ്ച് ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്തപ്പോൾ മാത്രമാണ് ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. പുതിയ തീരുമാനപ്രകാരം അക്കാദമി കലണ്ടർ ഉടൻ പരിഷ്കരിക്കും.

Read Alsoശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല: വിദ്യാഭ്യാസ മന്ത്രി

ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ കെ.എസ്.ടി.എ അടക്കമുള്ള അധ്യാപകസംഘടനകൾ രംഗത്ത് വന്നിരുന്നു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ല എന്നായിരുന്നു കെ.എസ്.ടി.എ നിലപാട്. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിപ്പിച്ച പാഠങ്ങൾ പഠിക്കാനുമാണ്.

വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോൾ തന്നെ പ്രൈമറിയിൽ 800ഉം സെക്കൻഡറിയിൽ ആയിരവും ഹയർ സെക്കൻഡറിയിൽ 1200ഉം മണിക്കൂറുകളാണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവൃത്തിദിനങ്ങൾ നിലവിലുണ്ട്. അതിനാൽ ശനിയാഴ്ച പ്രവർത്തിദിനമാക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ടി.എ നേതാക്കൾ വ്യക്തമാക്കിയിരുന്നു.


TAGS :

Next Story