വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല: ശശി തരൂരിന് എഐസിസിയുടെ താക്കീത്
ശശി തരൂർ പരിധി മറികടന്നെന്നും മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് എഐസിസിയുടെ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലിതെന്നും നേതൃത്വം നിർദ്ദേശിച്ചു. പാർട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തിൽ അവതരിപ്പിക്കണം. ശശി തരൂർ പരിധി മറികടന്നെന്നും ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു.
1971 ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂർ പ്രതികരിച്ചിരുന്നു. പാർട്ടി ഇന്ദിരാഗാന്ധിയുടെ ധീരമായ നിലപാടുകൾ ആവർത്തിക്കുമ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.
Next Story
Adjust Story Font
16

