'മൂന്നാം പിണറായി സർക്കാരിലേക്കുള്ള ചവിട്ടുപടിയാവും ഈ തദ്ദേശ തെരഞ്ഞെടുപ്പ്': എം.വി ഗോവിന്ദൻ
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ലെന്നും കണ്ണൂർ കോർപറേഷൻ തിരിച്ചുപിചിക്കുമെന്നും എം.വി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാറിലേക്കുള്ള ചവിട്ടുപടി ആയിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ലെന്നും കണ്ണൂർ കോർപറേഷൻ തിരിച്ചുപിചിക്കുമെന്നും എം.വി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു.
വമ്പിച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് എല്ലായിടത്തും വിജയിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. അപ്പുറവും ഇപ്പുറവും നിൽക്കുന്നത് വർഗീയശക്തികളാണ്. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ലീഗും മത്സരിക്കുന്നു. മറുഭാഗത്ത് ആർഎസ്എസും ബിജെപിയുമടങ്ങുന്ന സംഘപരിവാർ ശക്തികളും. ഈ രണ്ട് വർഗീയ ശക്തികൾക്കെതിരിൽ മതേതരത്വത്തിന്റെ ഉള്ളടക്കം ഉയർത്തിപ്പിടിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നണി വിജയിക്കും. എംവി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു.
വലിയ ഒരു മുന്നേറ്റമാണ് സംഭവിക്കാനിരിക്കുന്നത്. മൂന്നാം എൽഡിഎഫ് സർക്കാരിലേക്കുള്ള ചവിട്ടുപടിയായിരിക്കും ഈ തദ്ദേശ തെരഞ്ഞെടുപ്പ്. കണ്ണൂർ കോർപറേഷൻ ഇത്തവണ തിരിച്ചുപിടിക്കും. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നും ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

