'ഇത്തവണ തൃത്താല യുഡിഎഫ് തിരിച്ച് പിടിക്കും, സി.വി ബാലചന്ദ്രനുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചു'; വി.ടി ബൽറാം
വർഗീയത പറയുന്നവരെ ചേർത്ത് നിർത്തുന്ന സമീപനമാണ് സിപിഎമ്മിനെന്നും വി.ടി ബൽറാം മീഡിയവണിനോട് പറഞ്ഞു

പാലക്കാട്: തൃത്താല മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം.തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല.പാലക്കാട് വലിയ മുന്നേറ്റം ഉണ്ടാകും. സി.വി ബാലചന്ദ്രനുമായി ഉണ്ടായ പ്രശ്നങ്ങൾ സംസാരിച്ച് തീർത്തു. വർഗീയത പറയുന്നവരെ ചേർത്ത് നിർത്തുന്ന സമീപനമാണ് സിപിഎമ്മിനെന്നും വി.ടി ബൽറാം മീഡിയവണിനോട് പറഞ്ഞു.
'20 വര്‍ഷം മുന്‍പത്തെ മാറാട് കലാപത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മിക്കപ്പെടേണ്ട സാഹചര്യം കേരളത്തിലുണ്ടോ? കേരളം വീണ്ടും ഒരു വര്‍ഗീയ കലാപത്തിന്‍റെ വക്കിലാണോ കേരളം. എങ്കില്‍ അതിന് കാരണം പത്ത് വര്‍ഷം ഭരിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെയല്ലേ..സിപിഎമ്മിന്‍റെ ഓരോ നേതാവും മാറാട് എന്ന് പറഞ്ഞ് നടക്കുകയാണ്.ഇത് അപകടകരമായ ധ്രുവീകരണമാണ് ഉണ്ടാക്കുന്നത്. ' ബൽറാം പറഞ്ഞു.
Next Story
Adjust Story Font
16

