തൊമ്മൻകുത്തിലെ കുരിശ് നീക്കൽ; പള്ളി വികാരി ഉൾപ്പെടെ 18 പേരെ പ്രതിചേർത്ത് വനംവകുപ്പ്
വന സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്

ഇടുക്കി: തൊമ്മൻകുത്തിൽ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ച് നീക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ പള്ളി വികാരി ഉൾപ്പെടെ പതിനെട്ട് പേരെ പ്രതിചേർത്ത് വനംവകുപ്പ് കേസെടുത്തു.വന സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കോതമംഗലത്ത് വെച്ച് വനംവകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും സഭാപ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കുരിശുസ്ഥാപിച്ച സ്ഥലം ജെണ്ടക്ക് പുറത്തുള്ള കൈവശഭൂമിയിലാണെന്നും പള്ളിക്ക് ദാനമായി ലഭിച്ച ഭൂമിയാണെന്നുമാണ് പള്ളിക്കമ്മിറ്റിയുടെ വിശദീകരണം.
സംരക്ഷിത വനമേഖലിയിലുള്ള സ്ഥലമായത് കൊണ്ടാണ് കേസെടുത്തതെന്നും തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് വനം വകുപ്പിൻ്റെ നിലപാട്. ഇതിനിടെ ദുഃഖവെള്ളിയാഴ്ച കുരിശ് സ്ഥാപിച്ച നാരങ്ങാനത്തേക്ക് പരിഹാരപ്രദിക്ഷിണം നടത്താനും നീക്കമുണ്ട്. ഇതിന് മുന്നോടിയായാണ് നാൽപ്പതാം വെള്ളിയാഴ്ച കുരിശ് സ്ഥാപിച്ചതും. പിറ്റേന്ന് വനം വകുപ്പ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തു.
Adjust Story Font
16

