നന്ദഗോവിന്ദം ഭജൻസിനെതിരായ ഭീഷണി; ജനങ്ങളെ ഒന്നിപ്പിക്കുന്ന സംവിധാനങ്ങളെ ഇല്ലാതാക്കാനാണ് സംഘ്പരിവാർ നീക്കം- എം.വി ഗോവിന്ദൻ
'വടകര, നാദാപുരം മണ്ഡലങ്ങളിൽ യുഡിഎഫ് ബിജെപി ഡീൽ, നേതൃത്വം നൽകിയത് പാറക്കൽ അബ്ദുല്ലയും ഷാഫി പറമ്പിലും'- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നന്ദഗോവിന്ദം ഭജൻസിനെ സംഘ്പരിവാർ ഭീഷണിപ്പെടുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനങ്ങളെ ഒന്നിപ്പിക്കുന്നസംവിധാനങ്ങളെ ഇല്ലാതാക്കാനാണ് സംഘ്പരിവാർ നീക്കം. ക്രിസ്തീയ ഗാനം പാടിയതിനെയതിനെ കുറ്റമായാണ് സംഘ്പരിവാർ കാണുന്നത്. എല്ലാവരും കയ്യടിച്ചപ്പോൾ സംഘ്പരിവാർ ഇതിൽ വർഗീയതയാണ് കണ്ടത്. അമ്പലക്കമ്മിറ്റി പോലും ഭജൻസിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
യുഡിഎഫിലെ തർക്കങ്ങൾ മെയ് 4 വരെ മാത്രമേ ഉണ്ടാവുള്ളു, ഫലം വരുമ്പോൾ എൽഡിഎഫ് 90 സീറ്റിലേറെ നേടും. എൽഡിഎഫ് ബിജെപി ഡീൽ ഉണ്ടാക്കി എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന്റെ പ്രചാരണം. അതിൻ്റെ നിജസ്ഥിതി ഇപ്പോൾ പുറത്തുവരികയാണ്.വോട്ടെണ്ണിക്കഴിയുമ്പോൾ കൂടുതൽ യാഥാർത്ഥ്യം പുറത്തുവരും. വടകര,നാദാപുരം മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ടുമറിച്ചതിൽ ബിജെപി പ്രവർത്തകരെ പുറത്താക്കി. മുൻപ് കോലീബി സഖ്യം ഉണ്ടാക്കിയ അതേ മണ്ണിലാണ് ഇത്തരം ഒരു കൂട്ടുകെട്ട്. പാറക്കൽ അബ്ദുല്ലയും ഷാഫി പറമ്പിലും ആണ് ഇത്തരം ഒരു ഡീലിന് നേതൃത്വം നൽകിയത്. ഈ മേഖലയിൽ സംഘർഷം ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമം. പ്രകോപനങ്ങളിൽ വീണു പോകാതെ സിപിഎം പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ സംശയമുണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആദ്യം മുതൽ സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും തങ്ങൾക്കെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16

