Quantcast

പത്തനംതിട്ട കൂരമ്പാലയില്‍ ഒന്നിനുപിറകെ ഒന്നായി അപകടം; ഒരേ സ്ഥലത്ത് മൂന്ന് അപകടങ്ങള്‍

സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സിന്‍റെ വാഹനവും അപകടത്തിൽ പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-09-23 02:59:58.0

Published:

23 Sept 2024 7:50 AM IST

Pathanamthitta accident
X

പത്തനംതിട്ട: പത്തനംതിട്ടയിൽ കുരമ്പാലയിൽ നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു. ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സിന്‍റെ വാഹനവും അപകടത്തിൽ പെട്ടു. തുടരെയുണ്ടായ അപകടങ്ങളിൽ ആർക്കും പരിക്കില്ല.

പത്തനംതിട്ടയിൽ എംസി റോഡിൽ കുരമ്പാല ഇടയാടിക്ക് സമീപം രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും സോഡ കൊണ്ടുന്ന മിനി ലോറിയാണ് മറിഞ്ഞത്. ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു. സംഭവ സ്ഥലത്തേക്ക് അടൂരിൽ നിന്നും കുരമ്പാലക്ക് വന്ന ഫയർഫോഴ്സിന്‍റെ വാഹനത്തില്‍ ബസ് തട്ടുകയും ചെയ്തു. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് എംസി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. പൊലീസ് എത്തി വാഹങ്ങൾ നിയന്ത്രിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്.

TAGS :

Next Story