നഗ്‌നദൃശ്യം കാണിച്ച് യുവതിയില്‍ നിന്ന് പണം തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍
പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണി മുഴക്കി

കണ്ണൂര്‍: നഗ്‌നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ നടുവില്‍ സ്വദേശികളായ ശ്യാം , ഷമല്‍, ലത്തീഫ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
ദൃശ്യം കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു പ്രതികള്‍ . പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണി മുഴക്കി. ഇതിലാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് ചിത്രീകരിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം കുറച്ച് പണം യുവതിയില്‍ നിന്ന് കൈക്കലാക്കിയ പ്രതികള്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.
പിന്നീട് വീണ്ടും ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
Adjust Story Font
16

