ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
സിപിഒമാരായ കെ.പ്രശാന്ത്, വി.സി മുസമ്മിൽ, വി.നിധിൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്

representative image
കണ്ണൂര്‍: പൊലീസ് സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിപിഒമാരെ സ്ഥലംമാറ്റി.പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ.പ്രശാന്ത്, വി. സി മുസമ്മിൽ, വി.നിധിൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒമാർ ഉറങ്ങിയെന്ന് കണ്ടെത്തി. ഈമാസം 17 നാണ് തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രനാണ് പുലർച്ചെ സ്റ്റേഷനിൽ നേരിട്ട് എത്തി പരിശോധന നടത്തിയത്.
കണ്ണൂര്‍ റൂറല്‍ എസ്‍പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏഴ് സ്റ്റേഷനുകളിലായിരുന്നു തളിപ്പറമ്പ് ഡിവൈഎസ്പി പരിശോധന നടത്തിയത്. പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയ സമയത്ത് മൂന്ന് സിപിഒമാരും കിടന്നുറങ്ങുന്നത് കണ്ടത്.തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സമീപ സ്റ്റേഷനുകളിലേക്കാണ് മൂന്ന് പേരെയും സ്ഥലംമാറ്റിയിരിക്കുന്നത്.
Next Story
Adjust Story Font
16

