Quantcast

മലപ്പുറം വഴിക്കടവ് വനത്തിനുള്ളിൽ മൂന്ന് ആനകൾ ചരിഞ്ഞ നിലയിൽ

നിലവിൽ ദുരൂഹതയില്ലെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2025-04-05 07:05:56.0

Published:

5 April 2025 8:42 AM IST

wild elephant kerala
X

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വനത്തിനുള്ളില്‍ മൂന്ന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മൂന്ന് സ്ഥലങ്ങളിലായാണ് ആനകളുടെ ജഡം കണ്ടെത്തിയത്. വൈറസ് ബാധയും കടുവയുടെ ആക്രമണവുമാണ് ആനകള്‍ ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടത്. മരുതയിൽ 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ജഡത്തിന് നാല് ദിവസം പഴക്കമുണ്ട്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയാണ് 10 വയസ്സുള്ള കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ട് ആനകളും രോഗം ബാധിച്ച് ചരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

കരുളായി എഴുത്തുകൽ ഭാഗത്ത് നിന്നാണ് ആറ് മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പന്‍റെ ജഡം കണ്ടെത്തിയത്. കടുവ ആക്രമിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിന്നു തുടർച്ചയായുള്ള ആനയുടെ അലർച്ച കേട്ടതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജഡങ്ങള്‍ വനത്തിനുള്ളില്‍ തന്നെ സംസ്കരിച്ചു. ആനയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.


TAGS :

Next Story