Quantcast

കൊല്ലം ബൈപ്പാസിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ മുന്ന് പേർ മരിച്ചു

മങ്ങാട് പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-01 04:37:23.0

Published:

1 May 2023 10:01 AM IST

Kollam bypass, Accident, കൊല്ലം ബൈപ്പാസ്,
X

കൊല്ലം: ബൈപ്പാസിൽ വെച്ച് നടന്ന രണ്ട് വാഹനാപകടങ്ങളിൽ മൂന്നു മരണം. മങ്ങാട് പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്‍റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം.

മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരൻ മരിച്ചു. ജില്ലാ കലക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ (JRP)രഞ്ജിത്താണ് മരിച്ചത്. നിർമാണത്തിലിരുന്ന ഓടയിൽ തട്ടി ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

TAGS :

Next Story