Quantcast

മൂവാറ്റുപുഴയിൽ വാഹനമിടിച്ച് രണ്ട് വയസുകാരിയുള്‍പ്പടെ കാൽനടയാത്രക്കാരായ മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട പാഴ്സൽ വണ്ടി കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-17 04:54:02.0

Published:

17 April 2023 10:19 AM IST

pedestrians, hit by a vehicle,  Muvattupuzha, parcel vehicle, latest malayalam news,
X

മൂവാറ്റുപുഴ: വാഴക്കുളത്ത് വാഹനമിടിച്ച് മൂന്ന് കാൽനടയാത്രക്കാർ മരിച്ചു. വാഴക്കുളം മടക്കത്താനത്താണ് അപകടം. നിയന്ത്രണം വിട്ട പാഴ്സൽ വണ്ടി കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. കൂവേലിപ്പടി സ്വദേശികളായ മേരി (67) , പ്രജേഷ് (36) , പ്രജേഷിന്‍റെ രണ്ട് വയസ്സുളള മകള്‍ എല്‍ന എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പാഴ്സൽ വണ്ടിയുടെ ഡ്രൈവര്‍ എല്‍ദോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് ഇറങ്ങിയതായിരുന്നു മേരി. മേരിയുടെ അയൽവാസിയാണ് പ്രജേഷ്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. അപകടവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു വരികയാണ്.

TAGS :

Next Story