വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ
പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി. ഒരു പൊലീസുകാരനടക്കം വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്.
പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.
Next Story
Adjust Story Font
16

