Quantcast

കൊച്ചിയിൽ യുവാക്കളെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ഫോൺ ചെയ്തത് സംബന്ധമായ തർക്കത്തിൽ അയ്യമ്പുഴ സ്വദേശികളായ അഭിനവ്,നോബിൾ എന്നിവർക്ക് പരിക്കേറ്റിരുന്നു

MediaOne Logo

Web Desk

  • Published:

    12 Dec 2023 5:32 PM IST

kochi_attack
X

കൊച്ചി: എറണാകുളത്ത് യുവാക്കളെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ജെസ്വിൻ,സേവ്യർ,മനു എന്നിവരെ അയ്യമ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫോൺ ചെയ്തത് സംബന്ധമായ തർക്കത്തിൽ അയ്യമ്പുഴ സ്വദേശികളായ അഭിനവ്,നോബിൾ എന്നിവർക്ക് പരിക്കേറ്റിരുന്നു.

ഈ മാസം പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി അഭിനവിന്റെ സുഹൃത്തായ സേവ്യറിനെ ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് എത്തിയത്. സംഭവത്തിൽ അഭിനവിന് സാരമായി പരിക്കേറ്റിരുന്നു. ഇരുമ്പുവടി കൊണ്ടായിരുന്നു മർദനം. അഭിനവ് ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ അയ്യമ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

TAGS :

Next Story