Quantcast

അടൂരിലെ അപകടം: കാർ അമിതവേഗത്തിൽ കനാലിലേക്ക് ഇടിച്ചിറങ്ങി, അരമണിക്കൂർ വെള്ളത്തിൽ

അപകടത്തിൽപ്പെട്ട വാഹനം കായംകുളത്തിൽ നിന്ന് അമിതവേഗതയിൽ വരുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-09 13:29:40.0

Published:

9 Feb 2022 11:09 AM GMT

അടൂരിലെ അപകടം: കാർ അമിതവേഗത്തിൽ കനാലിലേക്ക് ഇടിച്ചിറങ്ങി, അരമണിക്കൂർ വെള്ളത്തിൽ
X

പത്തനംതിട്ട അടൂരിൽ കനാലിൽ കാറ് വീണ് മൂന്നു പേർ മരിച്ച സംഭവത്തിന് പിറകിൽ അമിത വേഗതയോ ഡ്രൈവർ ഉറങ്ങിപ്പോയതോയാണ് കാരണമെന്ന് വിലയിരുത്തൽ. കനാലിലേക്ക് ഇടിച്ചിറങ്ങിയ വാഹനം 30 മീറ്റർ ഒഴുകി ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനം കായംകുളത്തിൽ നിന്ന് അമിതവേഗതയിൽ വരുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം അരമണിക്കൂർ വെള്ളത്തിൽ കിടന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പിന്നീട് ഇവർ കയർ കെട്ടി വലിച്ചു പുറത്തെടുക്കുകയായിരുന്നു. കരുവാറ്റ ബൈപ്പാസിന് സമീപം ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നത്. അതേസമയം, കാറിന്റെ ബ്രേക്ക് നഷ്ടമായിരുന്നതായി ഡ്രൈവർ സിനു പറഞ്ഞു.

കൊല്ലം ആയൂരിലെ ഇളമാട് പഞ്ചായത്തിൽ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ ഹരിപ്പാട് കല്യാണവുമായി ബന്ധപ്പെട്ട് പുടവ നൽകി മടങ്ങിവരികയായിരുന്നു ഇവർ. കല്ലടയാർ ജലസേചന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിൽ നിന്ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലേക്ക് പോകുന്ന കനാലിലാണ് അപകടമുണ്ടായത്. ഏഴടിയോളം വെള്ളമുള്ള കനാലിൽ വൻ ഒഴുക്കുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. സംഭവത്തിൽ മൂന്നുപേരാണ് മരണപ്പെട്ടത്. നാലു പേരെ രക്ഷപ്പെടുത്തിയിരുന്നു.

ഏഴുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശ്രീജ, ശകുന്തള, ഇന്ദിര എന്നിവർ മരിച്ചു. ബിന്ദു, അലൻ, സിനു, അശ്വതി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആദ്യം ലഭിക്കാതിരുന്ന ഇന്ദിരയുടെ മൃതദേഹം അടൂർ മലമേക്കരയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Three persons were killed when a car fell into a canal in Adoor, Pathanamthitta, Speed, Sleeping,

TAGS :

Next Story