Quantcast

വൈക്കം വെള്ളൂരിൽ ബന്ധുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു

ചെറുകര പാലത്തിന് സമീപമാണ് അപകടം.

MediaOne Logo

Web Desk

  • Published:

    6 Aug 2023 2:32 PM IST

Three relatives drowned in Vaikom Vellur
X

കോട്ടയം: വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു. അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ(55), ജോൺസന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്‌മോൾ(15) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചെറുകര പാലത്തിന് സമീപമാണ് അപകടം. ആറുപേർ കുളിക്കാനിറങ്ങിയതിൽ മൂന്നുപേരാണ് ഒഴുക്കിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ബന്ധുക്കൾ വിദേശത്തുനിന്ന് എത്തിയതിനെ തുടർന്ന് സ്ഥലത്ത് കുളിക്കാൻ എത്തിയതായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

TAGS :

Next Story