സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യത; കോഴിക്കോട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
നാസ് മാമ്പൊയിൽ, റെനി മുണ്ടോത്ത്, ഷമീൻ പുളിക്കൂൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പെട്രോൾ പമ്പ് ഉദ്ഘാടനത്തിന് എത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാസ് മാമ്പൊയിൽ, റെനി മുണ്ടോത്ത്, ഷമീൻ പുളിക്കൂൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നും സുരേഷ് ഗേപിക്ക് നേരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.
Next Story
Adjust Story Font
16

