Quantcast

തൃക്കാക്കര തോൽവിയിൽ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കിൽ പഠിക്കും: എം.എ ബേബി

'പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടാണ് സിൽവർ ലൈനുമായി മുന്നോട്ടുപോവുന്നത്'

MediaOne Logo

Web Desk

  • Published:

    5 Jun 2022 8:05 AM GMT

തൃക്കാക്കര തോൽവിയിൽ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കിൽ പഠിക്കും: എം.എ ബേബി
X

തിരുവനന്തപുരം: തൃക്കാക്കര തോൽവിയിൽ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കിൽ പഠിക്കുമെന്ന് സിപിഎം പിബി അംഗം എം.എ ബേബി.'തോൽവി പരിശോധിക്കും. തൃക്കാക്കരയിൽ നടന്നത് അപ്രതീക്ഷിതമായ പരാജയം. കണക്കുകൂട്ടലുകൾ തെറ്റി. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത് സ്വാഭാവിക നടപടിയാണ്. സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന രീതിയിൽ വ്യാഖ്യാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

'പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടാണ് സിൽവർ ലൈനുമായി മുന്നോട്ടുപോവുന്നത്.സിൽവർ ലൈൻ ഭാവി കേരളത്തിന്റെ ആസ്തിയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച്, പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ച് മാത്രമെ പദ്ധതി നടപ്പിലാക്കുവെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story