തൃശൂർ സിപിഎമ്മിലെ ശബ്ദ സന്ദേശ വിവാദം;ശരത് പ്രസാദിന് നോട്ടീസ് നൽകാനൊരുങ്ങി സിപിഎം
എ.സി മൊയ്തീന് അപ്പർ ക്ലാസുമായി ഡീലെന്നും കപ്പലണ്ടി വിറ്റ് നടന്ന എം.കെ കണ്ണൻ കോടിപതിയായെന്നുമായിരുന്നു ശബ്ദരേഖയിലെ ആരോപണം

തൃശൂർ: തൃശൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാമ്പത്തിക ആരോപണ വിവാദത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെതിരെ നടപടിയിലേക്ക് നേതൃത്വം. ശബ്ദ സന്ദേശത്തിലെ ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നൽകും.
ശബ്ദ സന്ദേശത്തിലെ സാമ്പത്തിക ആരോപണങ്ങളിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെടുമെന്നാണ് സൂചന. എ.സി മൊയ്തീന് അപ്പർ ക്ലാസുമായി ഡീലെന്നും കപ്പലണ്ടി വിറ്റ് നടന്ന എം.കെ കണ്ണൻ കോടിപതിയായെന്നുമായിരുന്നു ശബ്ദരേഖയിലെ ആരോപണം.
അതേസമയം, എ.സി മൊയ്ദീനും എം.കെ കണ്ണനുമെതിരെ ഉയർന്ന ആരോപണങ്ങൾ ആയുധമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.
Next Story
Adjust Story Font
16

