തൃശൂർ പൂരം കലക്കൽ; അജിത് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
ഡിജിപിയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി.

തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസിൽ എം.ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. ഗുരുതര ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ.
തൃശൂരിൽ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തിൽ ശ്രദ്ധ കൊടുത്തില്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ. മേൽനോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പൂരം മുടങ്ങിയപ്പോൾ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലർത്തിയില്ല എന്നും റിപ്പോർട്ടിൽ. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി.
Next Story
Adjust Story Font
16

